Skip to main content

ജില്ലയിലെ പ്രതിഭ കേന്ദ്രങ്ങള്‍ ഇനി ടാലന്റ് ലാബുകള്‍

ഹോസ്ദുര്‍ഗ് ബിആര്‍സി പ്രതിഭ കേന്ദ്രങ്ങള്‍ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന ടാലന്റ് ലാബുകളാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആരംഭിച്ച പ്രതിഭ കേന്ദങ്ങളാണ് ടാലന്റ്  ലാബുകളാകുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പ്രതിഭ കേന്ദത്തിലെത്തുന്ന ഓരോ കുട്ടിയിലും മറഞ്ഞിരിക്കുന്ന കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കാനാണ്  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹോസ്ദുര്‍ഗ് ബിആര്‍സിക്ക് കീഴിലെ ആറ് പ്രതിഭ കേന്ദ്രങ്ങളിലായി 120 ഓളം വിദ്യാര്‍ഥികളുണ്ട്. ഇവരില്‍ നിന്ന് ചിത്ര രചന, സംഗീതം, കായികം, പ്രവൃത്തി പരിചയം എന്നീ മേഖലകളില്‍ താല്‍പര്യമുള്ള കുട്ടികളെ കണ്ടത്തി പരിശീലനം നല്‍കുന്നത്. മികച്ച പരിശിലനം നല്കാന്‍ ബി ആര്‍സിയുടെ കീഴില്‍ 27 സ്‌പെഷ്യലിസ്റ്റ് അധ്യാപകരാണുളളത്്. ഇവര്‍ ആഴ്ചയില്‍ രണ്ട് ദിവസം ഓരോ പ്രതിഭ കേന്ദ്രങ്ങളിലുമെത്തി ഓരോ മേഖലക്കുമായി പ്രത്യേകം പരിശീലനം നല്‍കുന്നു.

കുട്ടികളുടെ അഭിരുചി കണ്ടത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഴ്ച മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിരുചിക്കനുസരിച്ചായിരിക്കും  ഇനി ക്ലാസുകള്‍  ലഭിക്കുക. ഓണ്‍ലൈന്‍ അധ്യയനം കഴിയുന്നത് വരെ പ്രതിഭ കേന്ദ്രളില്‍ പരിശീലനം ലഭിക്കും. സ്‌കൂളുകളുകള്‍ തുറക്കുമ്പോള്‍ ഈ കുട്ടികള്‍ പഠിക്കുന്ന നിശ്ചിത സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് തുടര്‍ പരിശീലനം നല്‍കും. കുട്ടികള്‍ പുതിയ മേഖലകളിലേക്ക്ത്തുന്നതോടൊപ്പം കോവിഡ് കാല നിയന്ത്രണങ്ങളില്‍ അവര്‍ക്കുള്ള മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ഇത്തരം പ്രവര്ത്തനങ്ങള്‍ക്ക് കഴിയുമെന്ന് ഹോസ്ദുര്‍ഗ് ബി ആര്‍ സി പ്രോഗ്രാം ഓഫീസര്‍    ഉണ്ണിരാജന്‍ പറഞ്ഞു

date