Skip to main content

ഉച്ചൂളിക്കുതിര് മന്ദംപുറം കോണ്‍ക്രീറ്റ് റോഡ്  ഉദ്ഘാടനം ചെയ്തു

നീലേശ്വരം നഗരസഭയിലെ ഉച്ചൂളിക്കുതിര് മന്ദംപുറം കോണ്‍ക്രീറ്റ് റോഡ് എം. രാജഗോപാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിങ്് വകുപ്പ് 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റോഡ് കോട്ടപ്പുറം-ഉച്ചൂളിക്കുതിര്-കൊയാമ്പുറം പ്രദേശങ്ങളെ പോലീസ് സ്റ്റേഷനു സമീപം ദേശീയ ഹൈവേയുമായി ബന്ധിപ്പിക്കുന്ന  ബൈപാസ് ലിങ്ക് റോഡാണ്.  മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കി  ഡ്രെയിനേജ് സംവിധാനത്തിലാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചത്. നേരത്തെ നഗരസഭയുടെ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചിലവഴിച്ച് വിപുലമായ ഡ്രെയിനേജ് സംവിധാനമൊരുക്കി ഈ റോഡിന്റെ അനുബന്ധമായ കോട്ടപ്പുറം-ഉച്ചൂളിക്കുതിര് റോഡ് വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിച്ചിരുന്നു.

സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എം. സന്ധ്യ, പി. രാധ, പി.പി. മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ പി.കെ. രതീഷ്, കെ.വി. ഗീത, സി. മാധവി, പി. ഭാര്‍ഗ്ഗവി, എം.വി. വനജ, എം. സാജിത തുടങ്ങിയവര്‍ സംസാരിച്ചു.  ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. സിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി സ്വാഗതവും, കെ. മധു നന്ദിയും പറഞ്ഞു.

 

date