Skip to main content

കോവിഡ് 19 :  നടത്താനിരുന്ന പരീക്ഷകള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

 

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി  ടെക്സിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ്  ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ ജൂണില്‍ നടത്താനിരുന്ന സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷകള്‍ കോവിഡ് 19 മഹാമാരി നിമിത്തം നടത്തിയിരുന്നില്ല.  ഈ പരീക്ഷകള്‍ക്കായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍് പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍  സെപ്റ്റംബര്‍ 30വരെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. പരീക്ഷ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷഫോറം  സെന്ററുകളില്‍ ലഭിക്കും.  വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റില്‍ www.ihrd.ac.in ല്‍ ലഭിക്കും.
 

date