Skip to main content

കോവിഡ് കാലത്ത്  പീടിക തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ആശ്വാസം: ജില്ലയില്‍ തൊഴിലാളികള്‍ക്ക് നല്‍കിയത് 41.69 ലക്ഷം രൂപ

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയില്‍ പ്രയാസത്തിലായ തൊഴിലാളികള്‍ക്ക് ആശ്വാസമായി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സഹായധനം. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് 15 വരെ ജില്ലയില്‍ തൊഴിലാളികള്‍ക്ക് കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് 41.69 ലക്ഷം രൂപയാണ് നല്‍കിയത്. ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് സാഹചര്യം പരിഗണിച്ച് ആയിരം രൂപയും ക്വാറന്റൈനില്‍ പ്രവേശിച്ചവര്‍ക്ക് 5000 രൂപയും കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പതിനായിരം രൂപയുമാണ് നല്‍കിയതെന്ന് ബോര്‍ഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ വി അബ്ദുല്‍സലാം പറഞ്ഞു. പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ച കേരളത്തിലെ ഏക ബോര്‍ഡ് എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ അംഗങ്ങളുടെ അക്കൗണ്ടില്‍ ലഭ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

date