Skip to main content

തൊഴിലാളി ക്ഷേമനിധി: പ്രതിമാസം നല്‍കേണ്ടത് 20 രൂപ മാത്രം; തിരിച്ചുള്ള ആനുകൂല്യങ്ങള്‍ വളരെയേറെ

തൊഴിലാളികളുടെ അധ്വാനത്തിന് മികച്ച തിരിച്ചടവ് നല്‍കുന്ന സംസ്ഥാനസര്‍ക്കാരിന്റെ ക്ഷേമനിധിയോട് തൊഴിലാളികള്‍ക്കിടയില്‍ പ്രിയമേറുന്നു. അംഗത്വമെടുക്കുന്നതിനുള്ള ലളിതമായ പ്രക്രിയയും തുച്ഛമായ തുകമാത്രം അടക്കേണ്ടതിനാലുമാണ് കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റിസ് തൊഴിലാളി ക്ഷേമപദ്ധതിക്ക് സ്വീകാര്യത വര്‍ധിക്കുന്നത്. ആനുകൂല്യവിതരണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ കോവിഡ് കാലത്ത് ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന വ്യാപാര പരിതസ്ഥിതിയില്‍ ക്ഷേമനിധിയിലൂടെയുള്ള ധനസഹായം തൊഴിലാളികള്‍ക്ക് വളരെയധികം ആശ്വാസമാവുന്നുവെന്നും ബോര്‍ഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു. 

date