Skip to main content
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനവും മുന്നേറ്റത്തിൻ്റെ അഞ്ചു വർഷങ്ങൾ ഡോക്യമെൻ്റെറി പ്രകാശനവും സി കൃഷ്ണൻ എം എൽ എ യും ടി വി രാജേഷ് എം എൽ എ യും ചേർന്ന് നിർവഹിക്കുന്നു

സമ്പൂര്‍ണ ശുചിത്വ ബ്ലോക്ക് പഞ്ചായത്തായി പയ്യന്നൂര്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

 

മാലിന്യ നിര്‍മ്മാര്‍ജന രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സി കൃഷ്ണന്‍ എം എല്‍ എ ശുചിത്വ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ  'മുന്നേറ്റത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍' എന്ന ഡോക്യുമെന്ററി ടി വി രാജേഷ് എംഎല്‍എ പ്രകാശനം ചെയ്തു.
മികച്ച മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാര്‍ഡില്‍ രണ്ടാം സ്ഥാനം ലഭിച്ച പയ്യന്നൂര്‍,  പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തില്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്. പയ്യന്നൂരിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണം, റീസൈക്കിള്‍ യൂണിറ്റ്, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രം എന്നിവ ആരംഭിച്ചിരുന്നു. പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്തു. മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും മാതൃകാപരമായ മുന്നേറ്റമാണ് ബ്ലോക്ക് പഞ്ചായത്ത് നടത്തി വരുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ടി പി നൂറുദ്ദീന്‍, വൈസ് പ്രസിഡണ്ട് ഈശ്വരി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം സി സത്യപാലന്‍, ശുചിത്വമിഷന്‍ ജില്ലാ  കോ ഓര്‍ഡിനേറ്റര്‍ പി എം രാജീവ്, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി രാഗേഷ്, ജി ഇ ഒ പി സുരേശന്‍, വനിത ക്ഷേമ ഓഫീസര്‍ രജിത രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു

date