കണ്ണൂര്‍ അറിയിപ്പുകള് 17-09-2020
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ കായചികിത്സ, സ്വസ്ഥവൃത്ത, അഗദതന്ത്ര വകുപ്പുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി.പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, ബയോഡാറ്റയും സഹിതം സപ്തംബര്‍ 23 (കായചികിത്സ), 24 (സ്വസ്ഥവൃത്ത), 25 (അഗദതന്ത്ര) തീയതികളില്‍ പരിയാരം ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 0497 2800167.
ദേശീയ പാത കൈയ്യേറ്റങ്ങള്‍ 30 നകം ഒഴിയണം
ജില്ലയിലെ മാഹിപാലം മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതയിലുള്ള കൈയ്യേറ്റക്കാര്‍ (മത്സ്യ, പച്ചക്കറി വല്പനശാലകള്, അനധികൃതമായി സ്ഥാപിച്ച സൈന്‍ബോര്‍ഡുകള്‍, പരസ്യബോര്‍ഡുകള്‍ ഉള്‍പ്പെടെ) എല്ലാം സപ്തംബര്‍ 30 ന് മുമ്പായി സ്വയം ഒഴിയണം. അല്ലെങ്കില്‍ ദേശീയപാത അധികാരികള്‍ അത്തരം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതാണ്. അതിനുള്ള ചെലവുകള്‍ ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും ഈടാക്കുമെന്നും കണ്ട്രോള് ഓഫ് നാഷണല്‍ ഹൈവേസ് (ലാന്റ് ആന്റ് ട്രാഫിക്) ആക്ട്-2002 പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സ്വയം നിരീക്ഷണത്തില്‍ പോകണം
സപ്തംബര്‍ 12, 14 തീയതികളില്‍ മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ ഓരോ ഗര്‍ഭിണികള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസങ്ങളില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സക്ക് എത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതും എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ സമീപത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടേണ്ടതുമാണെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു
ഐ എച്ച് ആര് ഡി; രജിസ്ട്രേഷന് തുടങ്ങി
ഐ എച്ച് ആര് ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ ജൂണ്‍ മാസം നടത്തേണ്ടിയിരുന്ന സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി(2018 സ്കീം) പരീക്ഷകള്‍ക്കായുള്ള രജിസ്ട്രേഷന് തുടങ്ങി. വിദ്യാര്‍ഥികള്‍ക്ക് അതത് സെന്ററുകളില്‍ സപ്തംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷനുള്ള അപേക്ഷാഫോറം സെന്ററുകളില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.
ലാബ് ടെക്നീഷ്യന് ഒഴിവ്
അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ്ടെക്നീഷ്യനെ നിയമിക്കുന്നു. ബി എസ് സി എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് സപ്തംബര്‍ 22 ന് രാവിലെ 11 മണിക്ക് അഴീക്കോട് സി എച്ച് സി യില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്.
ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍
തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ മുച്ചുണ്ടും മുറി അണ്ണാക്കും ഉള്ള കുട്ടികളില്‍ നേരത്തെ സ്പീച്ച് ആന്റ് ലാംഗ്വേജ് ഇടപെടല്‍ നടത്തേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സപ്തംബര്‍ 19 ന് രാവിലെ 10.30 മുതല്‍ 11.30 വരെ ഓണ്‍ലൈനായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് കൃത്യസമയത്ത് https://meet.google.com/wsd-bind-prg?hs=122&authuser=o എന്ന ലിങ്കില്‍ ബന്ധപ്പെടേണ്ടതാണ്. ഇ മെയില്‍: dcpuknr@gmail.com. ഫോണ്‍: 0490 2326199.
ക്വട്ടേഷന്‍
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലേക്ക് സബ്മേര്‍സിബിള്‍ പമ്പ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സപ്തംബര്‍ 30 ന് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
അപേക്ഷ ക്ഷണിച്ചു
പന്ന്യന്നൂര്‍ ഗവ. ഐ ടി ഐ യില്‍ ഡ്രാഫ്ട്മാന്‍ സിവില്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്, വെല്‍ഡര്‍ ട്രേഡുകളിലേക്ക് 2020 ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 24.
കൗണ്‍സലിങ് സപ്തംബര്‍ 20 ന്
പന്ന്യന്നൂര്‍ ഗവ. ഐ ടി ഐ യില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗണ്‍സലിങ് ജൂലൈ 20 ന് രാവിലെ എട്ട് മണിക്ക് നടക്കും. ബന്ധപ്പെട്ട രേഖകളുടെ അസ്സലും രണ്ട് പകര്‍പ്പുകളുമായി കൗണ്‍സലിങ്ങിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഐ ടി ഐ നോട്ടീസ് ബോര്‍ഡിലും www.itipannyannoor.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
തീയതി നീട്ടി
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ (ഫാക്ടറി, ഇന്‍ഡസ്ട്രി, കോ ഓപ്പ് സ്ഥാപനങ്ങള്‍, ദിനേശ് ബീഡി, പ്ലാന്റേഷന്‍സ്, പൊതുമേഖലാ ബാങ്കുകള്‍, മോട്ടോര്‍ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ പരിധിയില്‍ വരാത്ത മോട്ടോര്‍ സ്ഥാപനങ്ങള്‍) മക്കള്‍ക്ക് 2020-21 വര്‍ഷത്തെ ഐ ടി ഐ പ്രവേശനത്തിനുള്ള സമയ പരിധി സപ്തംബര്‍ 22 വരെ നീട്ടി. അപേക്ഷകള്‍ വഴി ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0497 2709096.
ഡി എല്‍ എഡ്: അപേക്ഷ നല്കിയവര് ഡി ഡി നേരിട്ട് എത്തിക്കണം
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 2020-21 ഡി എല്‍ എഡ് സ്വാശ്രയ( മെറിറ്റ്) സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്റെ പേരിലെടുത്ത 100 രൂപയുടെ ഡി ഡി (അസ്സല്) സപ്തംബര്‍ 18 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷകള്‍ സ്കാന്‍ ചെയ്ത് മെയില്‍ ചെയ്യുന്നവര്‍ അപേക്ഷയും അനുബന്ധ രേഖകളും ഇ മെയിലായിട്ടാണ് അയക്കേണ്ടത.് മെയിലിന്റെ സബ്ജക്ടില്‍ ഡി എല്‍ എഡ് അപേക്ഷ എന്ന് ചേര്‍ക്കണം. എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് (ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്) എന്നിവ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. വിശദ വിവരങ്ങള്‍ www.dde.kannur.in ല്‍ ലഭിക്കും. ഫോണ്‍: 0497 2705149.
ഫാര്‍മസിസ്റ്റ് നിയമനം
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിലവിലുള്ള ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു സയന്‍സ്, സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ ഓഫ് കേരള രജിസ്ട്രേഷനോടു കൂടിയ ഡിപ്ലോമ ഇന്‍ ഫാര്‍മസി/ ബി. ഫാം ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം സെപ്തംബര്‍ 11 ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0460 2240230.
- Log in to post comments