Skip to main content

ജില്ലയിലെ ലാബുകള്‍ കോവിഡ് ടെസ്റ്റ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം

 

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍, സ്വകാര്യലാബുകള്‍ എന്നിവ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ജില്ലയില്‍ വിവിധ ലാബുകളില്‍ ചെയ്യുന്ന കോവിഡ് ടെസ്റ്റ് വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനായി ടെസ്റ്റുകള്‍ ചെയ്യുന്ന എല്ലാ സ്വകാര്യ ലാബുകളും അവരുടെ ഓരോ ദിവസത്തെയും പോസിറ്റീവ്, നെഗറ്റീവ് കേസുകള്‍ Healthmon  എന്ന പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. റിപ്പോര്‍ട്ട് dsomal...@gmail.com എന്ന ഇ-മെയിലിലേക്കും അയക്കണം. റിപ്പോര്‍ട്ട് ചെയ്യാത്ത ലാബുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി താലൂക്ക് തല സമിതികള്‍ ശക്തമാക്കും. ജില്ലയിലെ ആശുപത്രികളിലെ വിവിധ ഒ.പി കളിലും ലേബര്‍ റൂമിലും മറ്റ് പ്രധാന സ്ഥലങ്ങളിലും പൊതുജനങ്ങള്‍ ശാരീരിക അകലം പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ എല്ലാ സ്ഥാപന മേധാവികളും അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുകയും മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നില്‍ക്കുന്നത് നേരില്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് അവ ഫോട്ടോ എടുത്ത് mlp...@gmail.com  എന്ന ഇ-മെയില്‍ വഴിയോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 0483- 273320, 273326  നമ്പറുകളിലോ അറിയിക്കാം.
 

date