അപേക്ഷാ തീയതി നീട്ടി
ജില്ലയില്‍ മികച്ചരീതിയില്‍ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വനം-വന്യജീവി വകുപ്പ് നല്കുന്ന വനമിത്ര 2020-21 പുരസ്കാരത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 30വരെ നീട്ടി. പുരസ്കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും നല്‍കും കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ജില്ലയിലെ അര്‍ഹരായ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന ലഘുകുറിപ്പും ഫോട്ടോയും സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവത്ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ സെപ്തംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734803, 8547603857 , 8547603864.
- Log in to post comments