കേരള ബ്ലോഗ് എക്‌സ്പ്രസ്സ് ടൂറിസം ഫ്ളാഗ് ഓഫ് ചെയ്തു
കേരള ബ്ലോഗ് എക്‌സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷന് തിരുവനന്തപുരത്ത് ഞായറാഴ്ച തുടക്കമായി. ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാസ്‌കറ്റ് ഹോട്ടലില്‍ പരിപാടിയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. 'ട്രിപ്പ് ഓഫ് എ ലൈഫ് ടൈം' എന്ന ടാഗുമായി ലോക പ്രശസ്തരായ ബ്ലോഗര്‍മാര്‍ വര്‍ഷങ്ങളായി നടത്തിവരുന്ന കേരള യാത്രയുടെ അഞ്ചാമത് എഡിഷനാണിത്. ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 30 ബ്ലോഗര്‍മാരാണ് രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസ്സിന്റെ ഈ എഡിഷനില്‍ പങ്കെടുക്കുന്നത്.
കേരളാ ടൂറിസം ഇന്ന് ഉന്നതങ്ങളിലാണ് നില്‍ക്കുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് ബ്ലോഗ് എക്‌സ്പ്രസിന്റെ വിജയമെന്ന് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 28 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 30 ബ്ലോഗേഴ്‌സ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിച്ച് കേരളത്തിന്റെ തനതായ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തങ്ങളെ പിന്‍തുടരുന്നവരുമായി പങ്കുവെക്കുന്നത് വിജയകരമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 400 ഏറെ ബ്ലോഗുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാനായി എന്നാണ് കണക്കാക്കുന്നത്. ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനക്ക് അതും കാരണമായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷയായിരുന്നു.
ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പ്രസിഡന്റ് ഇ.എം.നജീബ്, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, അസോസിയേഷന്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്. പി.കെ.അനീഷ് കുമാര്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലിക് തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.1021/18
- Log in to post comments