Skip to main content

മലമ്പുഴ വനിതാ ഐ.ടി.ഐ പ്രവേശനം: സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം

 

മലമ്പുഴ വനിതാ ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സുകളിലേക്കും ദ്വിവര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലൈയന്‍സസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, ഇലക്ട്രോണിക് മെക്കാനിക് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. http://www.itiadmissions.kerala.gov.in ല്‍ 100 രൂപ അപേക്ഷാ ഫീസ് അടച്ച് ഓണ്‍ലൈനായി സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം. തുടര്‍ന്നുള്ള വിവരങ്ങള്‍ എസ്.എം.എസ് മുഖേന രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ മറ്റു സ്വകാര്യ ഏജന്‍സികള്‍ മുഖേനയോ ഐ.ടി.ഐ.യില്‍ സജ്ജീകരിച്ച ഹെല്‍പ്പ് ഡെസ്‌ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2815181, 9495017973.

date