Skip to main content

അറിയിപ്പുകള്‍

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

 

പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ടണി ബിരുദവും ഫോട്ടോഷോപ്പ്, കോറല്‍ ഡ്രോ, വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ് വെയറിലുളള പ്രാവീണ്യവുമാണ് യോഗ്യത. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതമുളള അപേക്ഷയും പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സെപ്റ്റംബര്‍ 23 വൈകീട്ട് അഞ്ച് മണിക്കകം adminis...@kfri.res.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്ക്കണം. അപേക്ഷയുടെ മാതൃക www.kfri.res.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0487 2690100.  

 

....

 

ഐടിഐ പ്രവേശനം

 

ദേശമംഗലം ഗവ. ഐടിഐയില്‍ ഇലക്ട്രീഷന്‍, ഡ്രാഫ്റ്റ്സ്മാന്‍ എന്നീ രണ്ട് വര്‍ഷ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.iti.admissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സെപ്റ്റംബര്‍ 24 വൈകീട്ട് അഞ്ച് മണിക്കകം നല്‍കണം. ഫോണ്‍: 04884 279944, 94964553789496970250.

 

....

 

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

 

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആര്‍ട്ട് പ്ലസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസവേതനം 50000 രൂപ. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 23 രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0487 2200313, 2200315.

 

.....

 

ഐ.എച്ച്.ആര്‍.ഡി: പിജി പ്രവേശനം 

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), ധനുവച്ചപുരം (04712234374, 2234373, 8547005060), മാവേലിക്കര (04792304494, 04792341020, 8547005046), കുണ്ടറ (04742580866, 8547005066) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്.സി, എസ്.റ്റി 200 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. ഓഫ്‌ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) രജിസ്ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്. 

 

....

 

മണ്ണ് ലേലം

 

ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനില്‍ കോടതി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോമ്പൗണ്ടില്‍ മുന്‍വശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഒക്ടോബര്‍ 13 രാവിലെ 11 ന് മുകുന്ദപുരം താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0480 2825259.

 

....

 

വിചാരണ സെപ്റ്റംബര്‍ 25ലേക്ക് മാറ്റി

 

കാണം/വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ആന്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) സെപ്റ്റംബര്‍ 19 ന് തൃശൂര്‍ കളക്ടറേറ്റില്‍ നടത്താന്‍ നിശ്ചയിച്ച എസ് എം കേസുകളുടെ വിചാരണ സെപ്റ്റംബര്‍ 25 ലേക്ക് മാറ്റി. ഫോണ്‍: 0487 2433449.

 

...

 

എംഎസ്സി പ്രവേശനം

 

കോന്നി കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന എംഎസ്സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറവും വിശദവിവരങ്ങളും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2241144.

date