അഷ്ട ശില്പ; ദശദിന ശില്പകലാ ക്യാമ്പ് ആരംഭിച്ചു
കേരള ലളിതകലാ അക്കാദമി കൊല്ലം ഡി ടി പി സി യുമായി സഹകരിച്ച് 'വാക്‌വേ' യുടെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന 'അഷ്ടശില്പ' ദശദിന ശില്പകലാ ക്യാമ്പ് ആരംഭിച്ചു. കോണ്‍ക്രീറ്റ് മാധ്യമത്തിലുള്ള ശില്പങ്ങളാണ് ക്യാമ്പില്‍ നിര്‍മ്മിക്കുന്നത്. എം മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഓരോ ശില്പത്തിലൂടെയും ആ നാടിനെ അറിയും. ഒരു ശില്പം സ്ഥാപിച്ചു കഴിഞ്ഞാല്‍ മാത്രമെ അതിന്റെ മഹത്വം അറിയാന്‍ കഴിയൂ. നാളെ ഈ മൈതാനത്ത് അഷ്ടമുടിയുടെ നാട്ടില്‍ അഷ്ടശില്പം കാണുവാന്‍ ആളുകള്‍ വരുമെന്നുള്ളതിന് യാതൊരു സംശയവും വേണ്ട.'' എന്ന് അദ്ദേഹം പറഞ്ഞു.
കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷനായി. ഡി ടി പി സി പ്രോജക്ട് എഞ്ചിനീയര്‍ ഷമീറ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി വി ബാലന്‍ എന്നിവര്‍ സംസാരിച്ചു. പത്ത് ദിവസത്തെ ക്യാമ്പില്‍ ഗിരി വാസുദേവന്‍, വി സതീശന്‍, പ്രമോദ് ഗോപാലകൃഷ്ണന്‍, കെ വി ജ്യോതിലാല്‍, സാനു രാമകൃഷ്ണന്‍, ഷെന്‍ലെ, കെ ആര്‍ ടിനു, ഗുരുപ്രസാദ് അയ്യപ്പന്‍ എന്നീ കലാകാര•ാരാണ് പങ്കെടുക്കുന്നത്. ക്യാമ്പ് സെപ്തംബര്‍ 27ന് സമാപിക്കും.
(പി.ആര്‍.കെ നമ്പര്‍ 2480/2020)
- Log in to post comments