Skip to main content

വെച്ചൂച്ചിറ ഗവ: പോളിടെക്‌നിക് കോളജ്;  ലാറ്റെറല്‍ എന്‍ട്രി അഡ്മിഷന്‍

 

വെച്ചൂച്ചിറ ഗവ: പോളിടെക്‌നിക് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തെ ത്രിവത്സര  ഡിപ്ലോമ കോഴ്‌സുകളില്‍  മൂന്നാം സെമസ്റ്ററിലേക്ക്  ലാറ്റെറല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 24 ന്   നടക്കും.  രജിസ്‌ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ. പത്തനംതിട്ട ജില്ലയില്‍  ഓപ്ഷന്‍ നല്‍കി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാവര്‍ക്കും  പ്രവേശനത്തില്‍ പങ്കെടുക്കാം. 

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്‌പെക്ടസ് പ്രകാരമുളള ഫീസും സഹിതം  രക്ഷകര്‍ത്താവിനൊപ്പം  പ്രവേശനത്തിന് എത്തിചേരണം. ഫീസ് ഒടുക്കുന്നതിന് എ.ടി.എം കാര്‍ഡ് കൊണ്ടുവരണം.  കോവിഡ് മാനദണ്ഡങ്ങള്‍  പാലിച്ചായിരിക്കണം പ്രവേശനത്തില്‍

പങ്കെടുക്കേണ്ടത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let , ഫോണ്‍ : 9446186752.

date