Skip to main content

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

 

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഓഫീസില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ/ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും 2020 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എല്‍.സി പരീക്ഷയില്‍ 80 ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവരും ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരും ഡിഗ്രി, പി.ജി., ടി.ടി.സി., ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക് ജനറല്‍ നഴ്‌സിങ്ങ്, പ്രൊഫഷണല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണല്‍ പി.ജി, മെഡിക്കല്‍ പി.ജി തുടങ്ങിയ അവസാനവര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് അപേക്ഷകള്‍ ക്ഷണിച്ചു. 

             കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മാതാപിതാക്കളില്‍ നിന്നും നിശ്ചിത ഫോറത്തിലുളള അപേക്ഷ ഈ മാസം 30 ഉച്ചകഴിഞ്ഞ് മൂന്നുവരെ വരെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കും. എന്നാല്‍ ധനസഹായത്തിന് അപേക്ഷ നല്‍കിയ പല അംഗങ്ങളുടെയും മക്കള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്ത സാഹചര്യത്തില്‍ ഡിജി ലോക്കറില്‍ നിന്നും ലഭ്യമാക്കുന്ന സര്‍ട്ടിഫിക്കറ്റോ, ആയത് ലഭ്യമാവാതെ വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ച സ്‌കൂളില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും, അംഗത്വ പാസുബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസുബുക്കിന്റെ പകര്‍പ്പ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍ : 0468-2327415.

date