Skip to main content

ആംബുലന്‍സിലെ പീഡനം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി

 

ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഈ മാസം 20 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞുവന്ന പ്രതിയുടെ കോവിഡ് ടെസ്റ്റുകള്‍ എല്ലാം നെഗറ്റീവ് ആയതായും, പ്രതിയെ കൂടുതലായി ചോദ്യം ചെയ്യുമെന്നും, ജില്ലാപോലീസ് മേധാവി പറഞ്ഞു. തെളിവെടുപ്പ് തുടങ്ങിയ കൂടുതല്‍  അന്വേഷണങ്ങള്‍ നടത്തും. അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

date