Skip to main content

ലോകായുക്ത പ്രത്യേക സിറ്റിംഗ് 22നും 23 നും

കേരള ലോകായുക്തയുടെ പ്രത്യേക സിറ്റിംഗ് ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ 22നും 23നും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ സ്ഥിരം സിറ്റിംഗുകൾ റദ്ദാക്കിയിട്ടുണ്ട്. പ്രത്യേക സിറ്റിംഗിൽ പരിഗണിക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങൾ ഇന്ന് (19.09.2020) വൈകിട്ട് അഞ്ചിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. സിറ്റിംഗിൽ പങ്കെടുക്കാനുളള ഗൂഗിൾ മീറ്റ് ലിങ്ക് പരാതിക്കാരുടെ മൊബൈൽ നമ്പരുകളിൽ ലഭ്യമാക്കും. പുതിയ പരാതികൾ registrar.keralalokayukta@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ സമർപ്പിക്കാം.
പി.എൻ.എക്‌സ്. 3154/2020

 

date