Skip to main content

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ്: കരാർ അദ്ധ്യാപക നിയമനം

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ വിവിധ വകുപ്പുകളിൽ കരാർ അദ്ധ്യാപക നിയമനം നടത്തുന്നു.  കായചികിത്സ വകുപ്പിലേക്ക് 23നും, സ്വസ്ഥവൃത്ത വകുപ്പിലേക്ക് 24നും അഗദതന്ത്ര വകുപ്പിലേക്ക് 25നും രാവിലെ 11ന് പരിയാരത്തെ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.  ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻകാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും ഹാജരാക്കണം.  പ്രതിമാസം 56,395 രൂപ സമാഹൃത വേതനം ലഭിക്കും.  ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും നിയമനം.  കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.
പി.എൻ.എക്‌സ്. 3164/2020

 

date