Skip to main content

പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ 24 ന്

 

 

        വടകര  മോഡല്‍  പോളിടെക്നിക്  കോളേജിലേക്കുള്ള  ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 24ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  കോഴിക്കോട് ജില്ല പ്ലസ് ടു/വിഎച്ച് എസ് ഇ  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും വടകര മോഡല്‍  പോളിടെക്നിക്  കോളേജിലേക്ക് ഓപ്ഷന്‍ നല്കിയിട്ടുള്ളതുമായ മുഴുവന്‍ പേരും രാവിലെ ഒന്‍പത്  മണിക്ക് സ്ഥാപനത്തിലെത്തണം.  രജിസ്‌ട്രേഷന്‍ സമയം 10.30 വരെ.   റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ എസ്.എസ്.എല്‍.സി ബുക്ക്, പ്ലസ് ടു/വി.എച്ച്.എസ്  ഇ സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വാഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി-വരുമാന-നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, മൂന്ന് ഫോട്ടോ, ഫീസ് എന്നിവ സഹിതം രക്ഷിതാവിനൊപ്പം  കോളേജില്‍ ഹാജരാകണം.  ആദ്യ ടേം ഫീസായ 12,550  രൂപ അഡ്മിഷന്‍ സമയത്ത് അടക്കണം.    എസ്. സി/എസ്.ടി, ഒ .ഇ.സി  വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫീസാനുകൂല്യങ്ങള്‍ ലഭിക്കും.  കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.  വിശദ വിവരങ്ങള്‍ക്ക്  0496 2524920, 8891817407.

 

date