Skip to main content

നാദാപുരം താലൂക്കാശുപത്രി വികസനക്കുതിപ്പില്‍

 

 

 

     നാദാപുരം താലൂക്കാശുപത്രി വികസനക്കുതിപ്പില്‍.  ആര്‍ദ്രം പദ്ധതിയില്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രവര്‍ത്തികള്‍ക്ക് 1.9 കോടി  രൂപ അനുവദിച്ചു.  പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.  ആശുപത്രിയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ ഈ തുക സഹായകമാകും.  ഇ-ഹെല്‍ത്ത് പദ്ധതിക്ക് അമ്പത് ലക്ഷം രൂപയാണ് നാദാപുരം എംഎല്‍എ ഇ.കെ. വിജയന്‍ അനുവദിച്ചത്.  ആധുനികവല്‍ക്കരിച്ച ഇഎന്‍ടി തിയറ്റര്‍, ഓപ്പറേഷന്‍ തിയറ്റര്‍, ഡിജിറ്റല്‍ എക്‌സറേ യൂണിറ്റ്, ഫാര്‍മസി എന്നിവ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഇതിനകം സജ്ജമാക്കിയിട്ടുണ്ട്.  പുതിയ പ്രവര്‍ത്തിപൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള ലബോറട്ടറി ഉള്‍പ്പെടെയുള്ള മറ്റു സംവിധാനങ്ങള്‍ കൂടി ആധുനിക രീതിയില്‍ നവീകരിക്കപ്പെടും. ആംബുലന്‍സ് വാങ്ങുന്നതിന്  ഇ.കെ.വിജയന്‍  എംഎല്‍എ 25 ലക്ഷം രൂപഅനുവദിച്ചുകഴിഞ്ഞു.  51 ലക്ഷം രൂപ വിനിയോഗിച്ച്  ദേശീയ ആരോഗ്യ ദൗത്യം മുഖേന നവീകരിച്ച അത്യാഹിത വിഭാഗം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കഴിഞ്ഞയാഴ്ച ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.

date