എം.ജി. സ൪വ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആ൪.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം (2020-21)
ആലപ്പുഴ: കേരളാ സ൪ക്കാ൪ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആ൪.ഡി) കീഴിൽ എം.ജി. സ൪വ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മല്ലപ്പള്ളി (0469-2681426, 8547005033), പീരുമേട് (04869-232373, 8547005041) പുതുപ്പള്ളി (0481-2351228, 8547005040), തൊടുപുഴ (04862-257447, 8547005047), കട്ടപ്പന (04868-250160, 8547005053), മറയൂർ (04865-253010, 8547005072), കോന്നി (04682-2382280, 8547005074) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ 2020-21 അദ്ധ്യയന വ൪ഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50% സീറ്റുകളിൽ ഓൺലൈൻ/ഓഫ് ലൈൻ വഴി പ്രവേശനത്തിനായി അ൪ഹരായവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമ൪പ്പിക്കേണ്ടതാണ്. 19.09.2020 തീയതി 10 മണി മുതൽ അപേക്ഷകൾ ഓൺലൈനായി സമ൪പ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമ൪പ്പിക്കേണ്ടതാണ്. ഓൺലൈനായി സമ൪പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നി൪ദ്ദിഷ്ട അനുബന്ധങ്ങളും, 500/-രൂപ (എസ്.സി, എസ്.റ്റി 200/-രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കേണ്ടതാണ്. ഓഫ് ലൈനായി അപേക്ഷിക്കു മ്പോൾ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവ൪ഗ്ഗ വിഭാഗക്കാ൪ക്ക് 200/- രൂപ) രജിസ്ട്രേഷൻ ഫീസായി ബന്ധപ്പെട്ട കോളേജുകളിൽ അപേക്ഷിക്കാവുന്നതാണ്. തുക കോളേജുകളിൽ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങൾ ഐ.എച്ച്.ആ൪.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.
- Log in to post comments