Skip to main content

ഭരണിക്കാവ് മത്സ്യ ഫെഡ് ഫിഷ്മാർട്ട് ഉദ്ഘാടനം ഇന്ന്

 

ആലപ്പുഴ :ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സ്യഫെഡിന്റെ ഭരണിക്കാവിലെ ഫിഷ്മാർട്ടിന്റെ ഉദ്ഘടനം ഇന്ന് (സെപ്റ്റംബർ 19) ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവഹിക്കുംമത്സ്യഫെഡിന്റെ തീരത്ത് നിന്നും വിപണിയിലേക്ക് പദ്ധതിയുടെ ഭാഗമായി തീരങ്ങളിലെ മൽസ്യത്തൊഴിലാളികൾ പിടിച്ചു കൊണ്ട് വരുന്ന മത്സ്യം നേരിട്ട് അവരിൽ നിന്നും സംഭരിച്ച് ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് എത്തിക്കുന്നതിനായി ആരംഭിക്കുന്ന സംരഭമാണിത്ജില്ലയിലെ മൂന്നാമത്തെ ഫിഷ്മാർട്ട് ആണ് ഭരണിക്കാവ് പഞ്ചായത്തിലെ കോയിക്കൽ ചന്തയിൽ ആരംഭിക്കുന്നത്ചടങ്ങിൽ അഡ്വ യു പ്രതിഭ എം എൽ എ അധ്യക്ഷത വഹിക്കുംമത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻമാനേജിങ് ഡയറക്ടർ ലോറൻസ് ഹാരോൾഡ്‌ജില്ലാ മാനേജർ കെ സജീവൻഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ രജനി ജയദേവൻഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രൊഫവി വാസുദേവൻജനപ്രതിനിധികൾവിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date