Skip to main content

അഞ്ചല്‍ ബൈപ്പാസ്; വിദഗ്ധ സമിതി പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

അഞ്ചല്‍ ബൈപ്പാസ് അഡീഷണല്‍ അക്വിസിഷനുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ വിദഗ്ധ സമിതി പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. പുനലൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ്, പുനലൂര്‍ താലൂക്ക് ഓഫീസ്, അഞ്ചല്‍, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭിക്കും. ബന്ധപ്പെട്ട സ്ഥലങ്ങളിലും പതിച്ചിട്ടുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 2502/2020)

 

date