ദുരന്ത നിവാരണ സേന അംഗങ്ങള്‍ക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്കി
ദുരന്ത നിവാരണ സേന അംഗങ്ങള്‍ക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്കി
പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ സേനയായ രക്ഷിത് സേനയിലെ അംഗങ്ങള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ ഉപകരണങ്ങള്‍ നല്കി. കോവിഡ് പ്രാഥമിക പരിശോധന കേന്ദ്രങ്ങളും സജ്ജീകരിക്കുന്നതിനും അണുനശീകരണം നടത്തുന്നതിനും നേതൃത്വപരമായ പങ്കാണ് രക്ഷിത് സേന നിര്‍വ്വഹിക്കുന്നത് . കോവിഡ് ബാധിത പ്രദേശങ്ങളായ കണ്ടെയ്ന്മെന്റ് മേഖലകള്‍ അണുനശീകരണം നടത്തുന്ന ദൗത്യവും ഏറ്റെടുത്തിട്ടുള്ള രക്ഷിത് സേന അംഗങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ശിവശങ്കരന് അദ്യക്ഷത വഹിച്ചു. കോട്ടുവള്ളി ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത , ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷൈജ ടീച്ചര്‍, മെമ്പര്‍മാരായ പി.ആര് സൈജന്, ടൈറ്റസ് ഗോതുരുത്ത്, ഹരി കണ്ടംമുറി, ഗീത സന്തോഷ്, സീതാലക്ഷ്മി , രജിത പ്രഭാശങ്കര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലൈല വി.എം, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു
- Log in to post comments