Post Category
ലൈഫ്: ജില്ലയില്‍ മൂന്നു പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് ഇന്ന്(സെപ്തംബര്‍ 24) ശിലയിടും
ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിടസുരക്ഷ പദ്ധതിയില്‍ ഇന്ന്(സെപ്തംബര്‍ 24) മൂന്നു പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് ശിലയിടും. നിര്‍മാണോദ്ഘാടനം രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് ചടങ്ങില്‍ അധ്യക്ഷനാകും.
വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമുകളിലെ സമുച്ചയത്തിന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയും അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ താഴമേലില് മൃഗസംരക്ഷണ വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജുവും കൊല്ലം കോര്‍പ്പറേഷനിലെ മുണ്ടയ്ക്കലില്‍ ഭവന സമുച്ചയത്തിന് എം നൗഷാദ് എം എല്‍ എ യും തറക്കല്ലിടും.
(പി.ആര്.കെ നമ്പര്‍ 2516/2020)
date
- Log in to post comments