Skip to main content

11 റോഡുകള്‍ പൂര്‍ത്തിയായി 32 റോഡുകളുടെ നവീകരണം തുടങ്ങുന്നു ഉദ്ഘാടനം ഇന്ന്(സെബ്റ്റംബര്‍ 24)      

               
തീരദേശത്തിന്റെ സമഗ്ര വികസനത്തിനുള്ള വിവിധ പദ്ധതികളുടെ  ഭാഗമായി ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ 11 റോഡുകളുടെയും 32 റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ഇന്ന്(സെബ്റ്റംബര്‍ 24) രാവിലെ 10 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മത്സ്യബന്ധന-ഹാര്‍ബര്‍ എന്‍ജിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിക്കും.
കൊല്ലം മണ്ഡലത്തിലെ പനയം മാര്‍ത്തോമ്മപ്പളി-മൂലപ്പാട് കോളനി റോഡ്(21.99 ലക്ഷം), തങ്കശ്ശേരി-വാടി-മൂതക്കര-തങ്കശ്ശേരി ഫിഷിംഗ് ഹാര്‍ബര്‍(24.7), കരുനാഗപ്പള്ളി മണ്ഡലത്തിലെ മാലേല്‍ പുതുവാല്‍-പള്ളിക്കടവ്(40.98), വടിക്കേത്തുക്കുളം-കാപ്പിത്തറ വയല്‍(24.22),  ഇരവിപുരം മണ്ഡലത്തിലെ നല്ലുവിള-കുളങ്ങര-മുക്കം(12.77), ലക്ഷ്മീപുരം തോപ്പ്-മുക്കംപൊഴി(160.63), കൊണ്ടേത്ത് പാലം-ഇരവിപുരം പാലം(15.56), എല്‍ എം എസ്-കുറ്റിക്കാട്-റേഷന്‍കടമുക്ക്(18.56), ഇരവിപുരം പാലം-മുക്കംപൊഴി(102.60), കുന്നത്തൂര്‍ മണ്ഡലത്തിലെ പുത്തേരത്ത് ജംഗ്ഷന്‍-വലിയവീട് മുസ്ലീം ജമാ അത്ത്(38.29), സെന്റ് തോമസ് യു പി എസ്-കീഴല്ലൂര്‍ റോഡ്(10.75 ലക്ഷം) എന്നീ റോഡുകളാണ് നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
കൊല്ലം മണ്ഡലത്തിലെ ചെമ്മക്കാട് റോഡ്-കയര്‍സംഘം(23.37), എന്‍ എച്ച് ബൈപാസ്സ്-മുരന്തല്‍ കോസ്റ്റല്‍ റോഡ്(15.792), ഗുരുമന്ദിരം-കോരമുക്ക് യുവതാര റോഡ്(18.69), ചിറ്റയം ശിവക്ഷേത്രം-വയല്‍ഭാഗം(24.75), ചോനന്‍ചിറ റോഡ്(6.17), കച്ചേരി ജംഗ്ഷന്‍-വാടി-കോണ്‍വെന്റ് അങ്കണവാടി റോഡ്(17.84), എസ് ഡി ഫാര്‍മസി-ചന്തക്കട റോഡ്(33.38), കൊല്ലം പോര്‍ട്ട് റോഡ്(13.09), കരുനാഗപ്പള്ളി മണ്ഡലത്തിലെ ചരക്കത്തില്‍മുക്ക്-തയ്യല്‍മുക്ക് റോഡ്(72.69), പുളിക്കമണല്‍-വേലപ്പ ജംഗ്ഷന്‍(49.97), വള്ളത്തു ജംഗ്ഷന്‍-വലവോളില്‍ റോഡ്(25.05), കെട്ടിടത്തില്‍കടവ് റോഡ്(65.376), വാടിമുക്ക്-ഒറ്റത്തെങ്ങ് മുക്ക് റോഡ്(49.39), കുറുന്തോലില്‍-പുളിങ്കുന്നില്‍ ജംഗ്ഷന്‍(28.57), അഴിക്കല്‍ പള്ളിക്കടവ് റോഡ്(31.46), കരിമുട്ടത്ത് വലിയത്ത് പുരയിടം(13.89), പാട്ടത്തില്‍ ടെമ്പില്‍-പൂക്കോട്ട് ടെമ്പില്‍(16.92), ആര്യശ്ശേരില്‍ പുരയിടം-ഫിഷറീസ് റോഡ്(52.06).
ചാത്തന്നൂര്‍ മണ്ഡലത്തിലെ വെറ്റക്കൊടിയില്‍-ആയിരവള്ളി-പോളച്ചിറ റോഡ്(65.32), തൊടിയില്‍-മണ്ഡനഴികം റോഡ്(13.59), തോട്ടത്തില്‍ഭാഗം-പനവിള-മാടന്‍നട കായല്‍ റോഡ്(18.86), ചിറക്കഴത്താഴം-ആലുവിള-പോളച്ചിറ റോഡ്(28.91), കുന്നത്തൂര്‍ ആയിരവള്ളി-പോളച്ചിറ റോഡ്(68.06), ഗീതം ഹൗസ്-വടക്കേ ഹൗസ്-പുല്ലയില്‍ ഏല റോഡ്(10.71).
ഇരവിപുരം മണ്ഡലത്തിലെ കൊണ്ടേത്ത് പാലം-ഇരവിപുരം പാലം(81.53), പീടിക മുക്ക്-വെള്ളാപ്പില്‍മുക്ക്-കാക്കക്കടവ് റോഡ്(297.18), ചവറ മണ്ഡലത്തിലെ ചാരുംമൂട്-തിരുമുല്ലവാരം-ചിറക്കര പുതുവാല്‍ റോഡ്(21.6) ഞാറുവേലിമുക്ക്-സെവന്റീന്‍ കോളനി റോഡ്(20.56), വിജയശ്രീ മുക്ക്-വട്ടത്തറമുക്ക്(18.86), അലോട്ട് കടവ്-പൂഖം റോഡ്(23.79), വാസുപിള്ള മുക്ക്-താരിക്കിഴക്കേത്ത്-പ്ലാസ്റ്റിംഗ് കമ്പനി റോഡ്(43.96), അരിനെല്ലൂര്‍ കുമ്പഴമുക്ക്-വെസ്റ്റ് കനാല്‍ റോഡ്(13.03) എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്.
(പി.ആര്‍.കെ നമ്പര്‍ 2523/2020)

 

date