Skip to main content

അധ്യാപക പരിശീലനം

 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 2017-18 അധ്യയന വര്‍ഷത്തിലെ യൂത്ത് പാര്‍ലമെന്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്‌കൂളുകളില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയുടെ മൂന്നാംഘട്ടം 13 ന് തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ രാവിലെ 10 ന് നടത്തും. ഒന്നും രണ്ടും ഘട്ട പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത  മറ്റ് ജില്ലകളില്‍ നിന്നുള്ള സ്‌കൂളുകള്‍ക്ക് പ്രതിനിധികളെ പരിശീലന പരിപാടിയിലേക്കയയ്ക്കാം.

പി.എന്‍.എക്‌സ്.4789/17

date