Skip to main content

കണ്ണൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് നാളെ

കണ്ണൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് നാളെ (മാര്‍ച്ച് 20) രാവിലെ 10 മുതല്‍ കലക്‌ടേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി നേതൃത്വം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തഹസില്‍ദാര്‍ വി.എം. സജീവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അദാലത്തില്‍  റേഷന്‍ കാര്‍ഡ്, ചികിത്സാസഹായം ഒഴികെപുതിയ പരാതികള്‍ സ്വീകരിക്കുന്നതും അടിയന്തിര സ്വഭാവമുള്ളവയില്‍ ഉടന്‍ നടപടി കൈക്കൊള്ളുന്നതുമാണ്. നേരത്തെ നല്‍കിയ പരാതികളില്‍ നടപടി തൃപ്തികരമല്ലെന്ന് തോന്നുന്ന പക്ഷം പരാതിക്കാര്‍ക്ക് കലക്ടറെ നേരിട്ട് കാണാന്‍ അവസരമുണ്ടാവും. നടപടികള്‍ കലക്ടര്‍ക്ക് ബോധ്യപ്പെടാത്ത പക്ഷം ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും.
പി എന്‍ സി/500/2018
 

date