Skip to main content

എം.എല്‍.എ ഫണ്ട്: ഭരണാനുമതി പുതുക്കി നല്‍കി

മുഖ്യമന്ത്രി പിണറായി വിജയന്റെ എം.എല്‍.എമാര്‍ക്കുള്ള പ്രത്യേക വികസനനിധിയില്‍നിന്ന് മൂന്ന് പ്രവൃത്തികള്‍ക്ക് നല്‍കിയ ഭരണാനുമതി, നിര്‍മ്മാണ നിരക്ക് കുറഞ്ഞതിനാല്‍ ജില്ലാ കലക്ടര്‍ പുതുക്കി നല്‍കി ഉത്തരവായി. ഇതുപ്രകാരം പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുമാവിലായി യു.പി സ്‌കൂളിനും മുണ്ടലൂര്‍ മാപ്പിള എല്‍.പി സ്‌കൂളിനും മുണ്ടലൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിനും മൂത്രപ്പുര നിര്‍മ്മിക്കുന്നതിന് 98,477 രൂപ വീതം വിനിയോഗിക്കുന്നതിനാണ് ഉത്തരവായത്.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എം.എല്‍.എമാര്‍ക്കുള്ള പ്രത്യേക വികസനനിധിയില്‍നിന്ന് അനുമതി നല്‍കിയ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ പുലിദൈവകാവ് നടുച്ചിറ റോഡ് ടാറിംഗ് പ്രവൃത്തി നിര്‍മാണ നിരക്ക് കുറഞ്ഞതിനാല്‍ 4,11,000 രൂപയ്ക്ക് പുതുക്കി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി.
പി എന്‍ സി/500/2018
 

date