Post Category
കൊല്ലം താലൂക്ക് പരാതി പരിഹാര അദാലത്ത്: അഞ്ചിന്
ജില്ലാ കലക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 11 ന് കൊല്ലം താലൂക്കിലെ പരാതികള്‍ കേള്‍ക്കും. ഈസ്റ്റ് കല്ലട, മുളവന, കണ്ണനല്ലൂര്‍, നെടുങ്ങോലം എം എല്‍ എ ജംഗ്ഷന്‍, കൊട്ടിയം, മൂന്നാംകുറ്റി, കൊല്ലം പള്ളിമുക്ക്, തങ്കശ്ശേരി കാവല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ അക്ഷയകേന്ദ്രങ്ങള്‍ വഴി പരാതി രജിസ്റ്റര്‍ ചെയ്യാം. കലക്ടര്‍ ഓണ്‍ലൈനായി കേട്ട് തീര്‍പ്പാക്കാന്‍ ക ഴിയുന്നവ അദാലത്തില്‍ തന്നെ തീര്‍പ്പാക്കും. ഫോണ്‍:0474-2793473.
(പി.ആര്‍.കെ നമ്പര്‍ 2546/2020)
date
- Log in to post comments