സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടന്നത് കൃത്യതയോടെ
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൃത്യമായ ഏകോപനങ്ങളിലൂടെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംവരണ നിയോജക മണ്ഡലങ്ങള്‍ തീരുമാനിക്കുന്നത്തിനുള്ള നറുക്കെടുപ്പിന്റെ ആദ്യദിനം പൂര്‍ത്തിയായി. ഉച്ചവരെ നീണ്ടുനിന്ന നറുക്കെടുപ്പില്‍ പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.
വാര്‍ഡുകളുടെ നറുക്കെടുപ്പില്‍ ഹാളിലേക്കുള്ള പ്രവേശനം മുതല്‍ പുറത്തേക്ക് പോകുന്നത് വരെയുള്ള നടപടിക്രമങ്ങളും സാമൂഹിക അകലവും കൃത്യമായി പാലിച്ച് മൂന്നു പഞ്ചായത്ത് അധികൃതരെയാണ് പങ്കെടുപ്പിച്ചത്. മുന്‍കൂട്ടി അനുവദിച്ച സമയത്തിന് അര മണിക്കൂര്‍ മുന്‍പ് പ്രധാന പ്രവേശന കവാടമായ കലക്ട്രേറ്റിന്റെ തെക്കേ ഗേറ്റ് വഴിയാണ് നറുക്കെടുപ്പിനെത്തിയവര് വന്നത്. പോര്‍ച്ചിന് സമീപത്തൊരുക്കിയ കൗണ്ടറില്‍ എല്ലാവരെയും തെര്‍മല്‍ സ്കാന്‍ പരിശോധനകള്‍ക്ക് വിധേയരാക്കി. തുടര്‍ന്നുള്ള രജിസ്ട്രേഷനും ടോക്കണ്‍ വിതരണത്തിനും ശേഷമായിരുന്നു കലക്ട്രേറ്റിന് ഉള്ളിലേക്ക് പ്രവേശനം. നറുക്കെടുപ്പ് ഹാളിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരുത്തി ഊഴമനുസരിച്ചാണ് അതത് മണ്ഡലങ്ങളിലെ പ്രതിനിധികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. നറുക്കെടുപ്പിന് ശേഷം കലക്ട്രേറ്റിന്റെ തെക്ക് കിഴക്കേ മൂല വഴി ഇറങ്ങി കിഴക്കേ ഗേറ്റ് വഴിയാണ് ഓരോരുത്തരും പുറത്ത് പോയത്. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറാണ് നറുക്കെടുപ്പ് നടത്തിയത്. എ ഡി എം പി.ആര്.ഗോപാലകൃഷ്ണന്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ് പി ശോഭ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, തിരഞ്ഞെടുപ്പ് സീനിയര്‍ സൂപ്രണ്ട് തുളസീധരന്‍ പിള്ള എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്കി.
(പി.ആര്.കെ നമ്പര്‍ 2561/2020)
- Log in to post comments