Skip to main content

സംവരണ നിയോജകമണ്ഡലം നറുക്കെടുപ്പ്; സമയക്രമം  പുതുക്കി നിശ്ചയിച്ചു

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ നിയോജകമണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനായി നടക്കുന്ന നറുക്കെടുപ്പിന്റെ സമയക്രമം  പുതുക്കി നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന നറുക്കെടുപ്പില്‍  പങ്കെടുക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പുതുക്കിയ സമയക്രമം അനുസരിച്ച്  നേരത്തെ നല്‍കിയ സമയത്തിന് 30 മിനിറ്റ് മുന്‍പ് എത്തണം പുതുക്കിയ സമയക്രമം പ്രകാരം.
ഇന്ന്(സെപ്തംബര്‍ 29) രാവിലെ 10 ന് ഉമ്മന്നൂര്‍, വെട്ടിക്കവല(10:10), മേലില(10:20), മൈലം(10:30), കുളക്കട(10:40), പവിത്രേശ്വരം(10:50), വിളക്കുടി(11), തലവൂര്‍(11:10), പിറവന്തൂര്‍(11:20),  പട്ടാഴി വടക്കേക്കര(11:30), പട്ടാഴി(11:40), പത്തനാപുരം(11:50), കുളത്തൂപ്പുഴ(12) ഏരൂര്‍(12:10), അലയമണ്‍(12:20), അഞ്ചല്‍(12:30), ഇടമുളയ്ക്കല്‍(12:40), കരവാളൂര്‍(12:50), തെ•ല(ഉച്ചയ്ക്ക് ഒരു മണി), ആര്യങ്കാവ്(1:10).
സെപ്തംബര്‍ 29, 30,  ഒക്‌ടോബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നറുക്കെടുപ്പ് നടക്കും.
(പി.ആര്‍.കെ നമ്പര്‍ 2563/2020)

 

date