Skip to main content

മികവ് 2020: വിദ്യാര്‍ഥികളെയും അധ്യാപകരെയും ആദരിച്ചു

മികവ് 2020 പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികളെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാമണി  നിര്‍വഹിച്ചു.
കൂടാതെ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുഗതന്‍, ജയശ്രീ, മികച്ച സൂപ്പര്‍വൈസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥ ലേഖാ ലക്ഷ്മി തുടങ്ങിയവരെയും ചടങ്ങില്‍ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കൃഷ്ണകുമാരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കലാദേവി, സുമ, എസ് ശിവന്‍പിള്ള, അഡ്വ. തോമസ് വൈദ്യന്‍,  താരാഭായി, അബ്ദുള്‍ ലത്തീഫ്, ബി ഡി ഒ  കെ അനില്‍കുമാര്‍,  സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ ശിവപ്രസാദ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2569/2020)

 

date