Skip to main content

ആര്‍ ടി ഓഫീസുകള്‍ ഇന്ന്(സെപ്തംബര്‍ 29) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും            

പത്തനാപുരം, ചടയമംഗലം എന്നിവിടങ്ങളില്‍ അനുവദിച്ച സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്(സെപ്തംബര്‍ 29) രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ ചടങ്ങില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. പത്തനാപുരം ടൗണ്‍ സെന്‍ട്രലില്‍ നടക്കുന്ന ചടങ്ങില്‍ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ യും ചടയമംഗലം കൈരളി ആഡിറ്റോറിയത്തില്‍ മുല്ലക്കര രത്‌നാകരന്‍ എം എല്‍ എയും അധ്യക്ഷത വഹിക്കും. എം പി മാരായ കൊടിക്കുന്നില്‍  സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെകട്ടറി കെ ആര്‍ ജ്യോതിലാല്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

  (പി.ആര്‍.കെ നമ്പര്‍ 2572/2020)

date