Skip to main content

വിവാഹജീവിതത്തിലെ താളപ്പൊരുത്തം നഷ്ടപ്പെടുന്നു - വനിതാ കമ്മീഷന്‍

വിവാഹ ജീവിതത്തെക്കുറിച്ച സങ്കല്‍പങ്ങളും യാഥാര്‍ഥ്യങ്ങളും വിവേചിച്ചറിയാത്തതുമൂലം ദമ്പതികള്‍ക്കിടയില്‍ താളപ്പൊരുത്തം നഷ്ടപ്പെടുകയാണെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. കോഴഞ്ചേരിയില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മീഷന്‍ അംഗം. കമ്മീഷന് മുന്നിലെത്തുന്ന കേസുകളില്‍ ഭൂരിപക്ഷവും പരസ്പരം മനസ്സിലാക്കി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പകര്‍ന്നെടുക്കുന്നത് ശരിയായ സ്രോതസ്സുകളില്‍നിന്ന് ആയിരിക്കണം. ലയണ്‍സ് ക്ലബ് പ്രസിഡന്റ് തോമസ് ജോണ്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എം.എ. കുര്യന്‍, ഷാജന്‍ മാത്യു, തോമസ് ചാക്കോ, ചന്ദ്രശേഖര കുറുപ്പ് എന്നിവര്‍ സംസാരിച്ചു. ഡോ. റെനി വര്‍ഗീസ്, അഡ്വ. ശ്യാമള ദേവി എന്നിവര്‍ ക്ലാസെടുത്തു.                                              

date