Skip to main content

സൈബര്‍ നിയമ ബോധവല്‍ക്കരണത്തിന് തുടക്കമായി

ദേശീയ നിയമ സേവന ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സൈബര്‍ നിയമങ്ങളേയും കുറ്റകൃത്യങ്ങളേയും ചതിക്കുഴികളേയും ആസ്പദമാക്കി പ്രത്യേക ബോധവല്‍ക്കരണ പരിപാടി 'ഉത്തിഷ്ഠത ജാഗ്രത' യ്ക്ക് തുടക്കം കുറിച്ചു.  തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ദേശീയ നിയമ സേവന ദിനാചരണത്തിന്റെയും 1987 ലെ നിയമ സേവന നിയമം പൊതുജനങ്ങളില്‍ പ്രചരിപ്പിക്കുന്നതിനായി ദേശ വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള കണക്റ്റിംഗ് ടു സെര്‍വ് എന്ന ദശദിന പ്രചരണ പരിപാടയുടെയും ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജിയും നിയമ സേവന അതോറിറ്റി ചെയര്‍മാനുമായ കെ. ഹരിപാല്‍ നിര്‍വഹിച്ചു.  'ഉത്തിഷ്ഠത ജാഗ്രത' പരിപാടിയ്ക്ക് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി തുടക്കം കുറിച്ചു.  നവോഥാന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എലിസബത്ത് ആന്റണി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു ചെക്കാലക്കല്‍, സിജു ഷെയ്ക് എന്നിവര്‍ പ്രസംഗിച്ചു.  സൈബര്‍ നിയമങ്ങളെ സംബന്ധിച്ച ക്ലാസും സൈബര്‍ ചതിക്കുഴികളെ ആസ്പദമാക്കി കെല്‍സയുടെ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടത്തി.

പി.എന്‍.എക്‌സ്.4795/17

date