ജില്ലയിലെ 35 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ സമര്‍പ്പിച്ചു.
ജില്ലയിലെ 35 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ 2018-19 വര്‍ഷത്തെ പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചു. ഇതില്‍ എട്ട് ബ്ലോക്ക് പഞ്ചായത്തുകളും 27 ഗ്രാമ പഞ്ചായത്തുകളുമാണ്. എല്ലാ പദ്ധതികള്‍ക്കും അസൂത്രണ സമിതി അംഗീകാരം നല്‍കുകയും ചെയ്തു. ഇതിനുപുറമെ 2017-18 വാര്‍ഷിക പദ്ധതിയിലെ മൂന്ന് ഗ്രാമ പഞ്ചായത്തുകളുടെ ഭേദഗതിക്കും യോഗം അനുമതി നല്‍കി. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി തയ്യാാക്കുമ്പോള്‍ എസ്.എസ്.എ വിഹിതമായി തദ്ദേശ സ്ഥാപനങ്ങള്‍ വകയിരുത്തേണ്ട നിര്‍ബിന്ധിത തുക നീക്കിവെക്കണം.നീക്കിവക്കാത്ത തദ്ദേക സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയുടെ ആദ്യ ഭേദഗതിയില്‍ തുക നീക്കിവെക്കണമെന്നും ജില്ലാ ആസൂത്രണ സമിതി നിദ്ദേശിച്ചു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ പി.പ്രദീപ് കുമാര്‍ ഡിപി.സി.അംഗങ്ങള്‍ പങ്കെടുത്തു.
- Log in to post comments