Skip to main content

ദേശീയ പാത വികസനം : സര്‍വ്വെ പ്രവര്‍ത്തനത്തിന് വേഗത കൂട്ടും

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ നാളെ മുതല്‍ അതിര്‍ത്തി നിര്‍ണയിക്കുന്ന ജീവനക്കാരുടെ  മൂന്ന് യൂണിറ്റ് കൂടി അധികമായി നിയോഗിക്കും. ദേശീയപാത വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് നിര്‍ദ്ദിഷ്ട അലൈന്‍മന്റ് ഭൂമിയില്‍ മദ്ധ്യഭാഗം കണ്ടെത്തി രണ്ട് ഭാഗത്തേക്കുമുള്ള അതിര്‍ത്തി നിര്‍ണയിക്കുന്നത്. ഈ ജോലിയുടെ വേഗത കൂട്ടാനാണ് ഉദ്ദേശിക്കുന്നത്. ഇതു വരെ 800 മീറ്റല്‍ അതിര്‍ത്തി നിര്‍ണയമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇതില്‍ 200 മീറ്റര്‍ അളവില്‍ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍,നഷ്ടപ്പെടുന്ന മരങ്ങളുടെ,കെട്ടിടങ്ങളുടെ കണക്കെടുപ്പ് എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. മേലയിലെ ഭൂമിയുടെ കിടപ്പാണ് സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കുറക്കുന്നത്.
എങ്കിലും സെന്റര്‍ മാര്‍ക്കിംഗ് ഒരു ദിവസം മൂന്ന് കിലോമീറ്റര്‍ എന്ന ലക്ഷ്യം ഉടന്‍ നേടാന്‍ കഴിയുമെന്നാണ്  പ്രതീക്ഷിക്കുന്നത്.
അതെ സമയം സ്ഥാപിച്ച സര്‍വ്വെ കല്ലുകള്‍ ഇളക്കിമാറ്റുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു . സര്‍വ്വെ കല്ലുകള്‍ മാറ്റുകയോ ഒഴിവാക്കുകയോ ചെയ്താല്‍ ഗ്ലോബല്‍ പൊഷസനിംഗ് സിസ്റ്റം വഴി അത്തരം കാര്യങ്ങള്‍ അറിയാന്‍ കഴിയും. അതിനാല്‍ അവ ഉടനെ തന്നെ പുന: ക്രമീകരിക്കുന്നതിന് നടപടയെടുക്കും. ഇതിന് പുറമെ കുറ്റക്കാര്‍ക്കെതരെ ക്രമിനല്‍ കേസ്സെടുക്കുകയും ചെയ്യും.
നിര്‍ദ്ദിഷ്ട അലൈന്റ്‌മെന്റ് പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കന്നതിനും പഞ്ചായത്ത് തലത്തില്‍ നടത്തുന്ന യോഗം നാളെ (മാര്‍ച്ച് 22) വൈകിട്ട് മൂന്നിന് ആതവനാട് പഞ്ചായത്തില്‍ ചേരും. പഞ്ചായത്ത് പ്രസിഡന്റിന്റെ നേത്യത്വത്തില്‍ വെട്ടിച്ചിറ ഡ്രീം ലോഞ്ചിലാണ് യോഗം. പാത കടന്നു പോകുന്ന പഞ്ചായത്ത് പ്രദേശത്തെ ഭൂവുടമകള്‍ രേഖകള്‍ സഹിതം ഹാജരാകണം.

 

date