Skip to main content

വിദ്യാഭ്യാസ മന്ത്രി അനുശോചിച്ചു

    കോസ്റ്റ് ഫോര്‍ട് ഡയറക്ടറും പ്രഗത്ഭനായ അധ്യാപകനും കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ടി.ആര്‍. ചന്ദ്രദത്തിന്റെ നിര്യാണത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അനുശോചിച്ചു.  ഉന്നതമായ ചിന്തയിലൂടെയും അസാമാന്യമായ ധീരതയോടെയും ജീവിതത്തെ അനശ്വരമാക്കിയ വ്യക്തിത്വമായിരുന്നു ദത്ത് മാഷിന്റേത്.  പ്രകൃതിക്കിണങ്ങുന്ന ചെലവു കുറഞ്ഞ ഗൃഹനിര്‍മ്മാണ സാങ്കേതിക വിദ്യയെ കേരളത്തില്‍ പ്രചരിപ്പിക്കുന്നതിന് മാതൃകാപരമായ നേതൃത്വമാണ് കോസ്റ്റ് ഫോര്‍ഡ് ഡയറക്ടര്‍  എന്ന നിലയില്‍ അദ്ദേഹം നിര്‍വഹിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പി.എന്‍.എക്‌സ്.1058/18

date