Skip to main content

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല: നാളെ(ഒക്‌ടോബര്‍ 2) നാടിന് സമര്‍പ്പിക്കും 

         
കേരള നവോത്ഥാനത്തിന്റെ സൂര്യതേജസ്സായ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള സംസ്ഥാനത്തെ പ്രഥമ  ഓപ്പണ്‍ സര്‍വ്വകലാശാല നാളെ(ഒക്‌ടോബര്‍ 2) മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വൈകിട്ട് 3.30 ന് തൃക്കടവൂര്‍, കുരീപ്പുഴ കൊല്ലം ബൈപ്പാസിന് സമീപമുള്ള ചൂര വിളാസ് കെട്ടിടത്തില്‍ നടക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നടക്കുക. ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു എന്നിവര്‍ മുഖ്യാതികളാവും. മേയര്‍ ഹണി ബഞ്ചമിന്‍, എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ്, അഡ്വ കെ സോമപ്രസാദ്, എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, ആര്‍ രാമചന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, പി അയിഷാ പോറ്റി, ജി എസ് ജയലാല്‍, കെ ബി ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, കൗണ്‍സിലര്‍ ബി അജിത്കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമുദായിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2607/2020)

 

date