Skip to main content

ആശങ്ക ഉയര്‍ത്തി സെപ്തംബര്‍ കടന്നുപോയി

കോവിഡ് രോഗബാധ ജില്ലയില്‍ ഏറ്റവും അധികമെത്തിയത് സെപ്തംബര്‍ മാസത്തിലായിരുന്നു. ഇന്നലെ(സെപ്തംബര്‍ 30) മാസാന്ത്യദിനത്തില്‍ രോഗബാധ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 812 പേര്‍ക്ക് ഇന്നലെ രോഗബാധയുണ്ടായി. മാസത്തിന്റെ തുടക്കത്തില്‍ ഒന്നാം തീയിതി 25 പേര്‍ക്കായിരുന്നു രോഗബാധ. നാലാം തീയിതി 248 പേര്‍ക്കായി. ആറിന് 328, ഒന്‍പതിന് 362, 16ന് 306 എന്നിങ്ങനെ മുന്നൂറ് കടന്ന രോഗബാധിതരുടെ എണ്ണം 19 ന് നാന്നൂറും കടന്നു. 436 പേര്‍ക്കായിരുന്നു അന്ന് രോഗം ബാധിച്ചിരുന്നത്. 23 ന് അഞ്ഞൂറും 27 ന് അറുന്നൂറും കടന്ന് രോഗബാധിതര്‍ വര്‍ധിച്ചു. 29 ന് 583 പേര്‍ക്കായിരുന്നു രോഗബാധ. രോഗനിരക്ക് ഉയര്‍ന്ന് നിന്ന സെപ്തംബര്‍ അവസാനിക്കുമ്പോള്‍ ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാണ്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് ഗൃഹചികിത്സ സൗകര്യം ഒരുക്കിയും ക്ലോസ്ഡ് ക്ലസ്റ്റര്‍ ഗ്രൂപ്പുകള്‍ സജീവമാക്കിയും ജില്ലാ ഭരണകൂടം പ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 2609/2020)

date