Skip to main content

കോവിഡ്: കോളനികളില്‍ കര്‍മ്മ പരിപാടി നടത്തും - ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചാല്‍ കോളനി മുഴുവന്‍ റെഡ് സോണായി പ്രഖ്യാപിച്ച് പ്രത്യേക കര്‍മ്മ പരിപാടി നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. കോളനികളിലുള്ള വീടുകളില്‍ കഴിയുന്ന എല്ലാവരും സദാസമയവും മാസ്‌ക് ധരിക്കണം. രോഗബാധയുണ്ടായാല്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണം. പ്രദേശത്തെ വീടുകളിലെ കുട്ടികളെയും പ്രായമായവരെയും ഗര്‍ഭിണികളെയും റിവേഴ്‌സ് ക്വാറന്റയിന്‍ സെന്ററിലേക്ക് മാറ്റിപാര്‍പ്പിക്കും. സാമൂഹിക അകലം പരമാവധി പാലിച്ചും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടപ്പാക്കിയും രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2605/2020)

 

date