Skip to main content

കോവിഡ്: പ്രത്യേക നിരീക്ഷണ ചികിത്സയും കോവിഡ് കോര്‍ണറുകളും സജ്ജം

കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ ചികിത്സയിലുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പ്രത്യേക നിരീക്ഷണവും ചികിത്സയും നല്‍കുന്നതിന് കൊല്ലത്ത് കേന്ദ്രം സജ്ജീകരിച്ചു. ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിലെ ഫസ്റ്റ് ചികിത്സാ കേന്ദ്രത്തോടനുബന്ധിച്ചാണിത്. അത്യാഹിത ചികിത്സാ സൗകര്യങ്ങളോടു കൂടി 10 ബെഡുകള്‍ അടങ്ങിയ സെന്ററാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇത്തരം സൗകര്യം ഒരുക്കുന്ന ആദ്യത്തെ ജില്ലയാണ് കൊല്ലമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ടെലി കണ്‍സള്‍ട്ടിംഗില്‍ ഡോക്ടറെ നേരില്‍ കാണേണ്ടതുണ്ടെങ്കില്‍ ഇതിനായി എല്ലാ താലൂക്ക് ആശുപത്രികളിലും കോവിഡ് കോര്‍ണറുകളും സജ്ജമാണ്. മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സയെ ബാധിക്കാത്ത വിധത്തില്‍ തയ്യാറാക്കിയിട്ടുള്ള കോവിഡ് കോര്‍ണര്‍ വഴി രോഗികള്‍ക്ക് ആവശ്യമായ അധിക സേവനം ലഭ്യമാക്കാന്‍ കഴിയുമെന്നും ഡി എം ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2606/2020)

date