പെരുമ്പുഴ വെറ്ററിനറി ഹോസ്പിറ്റല്‍ - കേരളപുരം കാഷ്യു ഫാക്ടറി റോഡ്: ഉദ്ഘാടനം നാളെ(ഒക്‌ടോബര്‍ 2)
ഇളമ്പള്ളൂര്‍-കൊറ്റങ്കര പഞ്ചായത്തുകളുടെ ഹൃദയ ഭാഗത്ത് കൂടി കടന്നുപോകുന്ന പെരുമ്പുഴ വെറ്ററിനറി ഹോസ്പിറ്റല്‍-കേരളപുരം കാഷ്യു ഫാക്ടറി റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം നാളെ(ഒക്‌ടോബര്‍ 2) രാവിലെ 10 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.
കേരളപുരം-വെള്ളിമണ്‍ കൈതാകൊടി ടൂറിസം കേന്ദ്രംവരെ നീളുന്ന റോഡ് 1.66 കോടി രൂപ വിനിയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനായിരുന്നു നിര്‍മാണച്ചുമതല.
തലപ്പറമ്പ് ജംഗ്ഷനില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപന്‍ അധ്യക്ഷയാകും. സംഘാടക സമിതി ചെയര്‍മാന്‍ പി ആര്‍ രാജശേഖരന്‍പിള്ള, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ബി റ്റി വി കൃഷ്ണന്‍, കയര്‍ഫെഡ് ഡയറക്ടര്‍ എസ് എല്‍ സജികുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷേര്‍ളി സത്യദേവന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ജയകുമാരി, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2602/2020)
- Log in to post comments