Skip to main content

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം

എസ് എസ് എല്‍ സി മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുവരെയുള്ള പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിംഗ്ഷന്‍ നേടി വിജയിച്ച പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകള്‍ സഹിതം അക്ഷയ സെന്റര്‍ വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2794996.
(പി.ആര്‍.കെ നമ്പര്‍ 2603/2020)

 

date