Post Category
സൗജന്യ മത്സര പരീക്ഷാ പരിശീലനം
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സൗജന്യ പരിശീലനം നടത്തും. പരവൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം. പരവൂര്‍, പുനലൂര്‍, കടയ്ക്കല്‍, കൊട്ടാരക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പരിധിയിലുള്ളവര്‍ ഒക്‌ടോബര്‍ ഏഴിനകം പരവൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ യോഗ്യതയും മൊബൈല്‍ നമ്പരും സഹിതം അപേക്ഷയും ബയോഡാറ്റയും നല്‍കണം. വിവരങ്ങള്‍ക്ക് 0474-2515060(പരവൂര്‍), 0474-2457212(കൊട്ടാരക്കര), 0475-2221266(പുനലൂര്‍), 0474-2425958(കടയ്ക്കല്‍). ഇ-മെയില്‍: teeprvr.emp.lbr@kerala.gov.in.
(പി.ആര്‍.കെ നമ്പര്‍ 2604/2020)
date
- Log in to post comments