Skip to main content

ആറ് വിദ്യാലയങ്ങളുടെ ഉദ്ഘാടനവും മൂന്ന് നിര്‍മാണോദ്ഘാടനവും ഒക്‌ടോബര്‍ മൂന്നിന്

നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തിയായ ആറു വിദ്യാലയങ്ങളിലെ കെട്ടിടം ഉദ്ഘാടനവും  പുതുതായി നിര്‍മിക്കുന്ന മൂന്നു സ്‌കൂള്‍ കെട്ടിടങ്ങളുടെ  ശിലാസ്ഥാപന കര്‍മ്മവും ഒക്‌ടോബര്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും.
പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം രാവിലെ 9.30 നും നിര്‍മിക്കാന്‍ പോകുന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപന കര്‍മ്മം രാവിലെ 10.30 നുമാണ്.

ജില്ലയില്‍ കിഫ്ബി വഴി അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച കടയ്ക്കല്‍ ജി എച്ച് എസ് എസും മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിച്ച പനയില്‍ ജി എച്ച് എസും, പ്ലാന്‍ ഫണ്ട് വഴി നിര്‍മ്മാണം പൂര്‍ത്തിയായ വെള്ളൂപ്പാട  ജി യു പി എസും, ഈസ്റ്റ് കല്ലട ജി എല്‍ പി എസും, കുളത്തൂപ്പുഴ ജി യു പി എസും, കൊട്ടാരക്കര ടൗണ്‍ യു പി എസും ആണ് ഉദ്ഘാടനം നടക്കുന്ന നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ കെട്ടിടങ്ങള്‍.
കൊല്ലൂര്‍വിള ജി എല്‍ പി ജി എസ്, പട്ടാഴി ജി എം എല്‍ പി എസ്, വാക്കനാട് ജി എച്ച് എസ് എസ് എന്നീ സ്‌കൂളുകളില്‍ ആണ് പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപന കര്‍മ്മം നടക്കുന്നത്.
നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ പൂര്‍ത്തീകരിച്ച 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപന കര്‍മ്മവും ആണ് ഒരുമിച്ച് നടക്കുന്നത്. ഇതോടെ  സംസ്ഥാനത്ത്  144 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ  കേന്ദ്രങ്ങളിലേക്ക് മാറുകയാണ്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി  രവീന്ദ്രനാഥ് അധ്യക്ഷനാകും. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതം പറയും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, എ കെ ബാലന്‍, കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എ സി മൊയ്തീന്‍, പി തിലോത്തമന്‍, കെ രാജു, എ കെ ശശീന്ദ്രന്‍, കെ ടി ജലീല്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു കൃതജ്ഞത രേഖപ്പെടുത്തും.
(പി.ആര്‍.കെ നമ്പര്‍ 2592/2020)

 

date