Skip to main content

ഹ്രസ്വ ചിത്ര നിമ്മാണം: തിയ്യതി നീട്ടി

    കോളേജ് തലത്തില്‍ 'കണ്‍സ്യൂമര്‍ റൈറ്റ്‌സ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ദി ഡിസ്അഡ്വാന്‍ഡേജ്ഡ്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ഹ്രസ്വചിത്ര നിര്‍മ്മാണ മത്സരത്തിന് അപേക്ഷ നല്‍കുവാനുള്ള തിയ്യതി മാര്‍ച്ച് 24 വരെ നീട്ടി. ചിത്രത്തിന്റെ സിഡി വിദ്യാര്‍ഥികളുടെ പേരും വിശദാംശങ്ങളുമടക്കം കോളേജ് പ്രിന്‍സിപ്പലിന്റെ അംഗീകാരത്തോടെ  അയക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.   ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 1,00,000, 50,000, 25,000 രൂപ വീതം സമ്മാനം ലഭിക്കും. ഉപഭോക്തൃകാര്യ വകുപ്പാണ് ഹ്രസ്വചിത്ര നിര്‍മാണ മത്സരം സംഘടിപ്പിക്കുന്നത്.

 

date