Skip to main content

ഡീസല്‍ ഓട്ടോറിക്ഷാ വായ്പ

    സംസ്ഥാന പട്ടികജാതി - പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ഡീസല്‍ ഓട്ടോറിക്ഷാ വാങ്ങുന്നതിന് വായ്പ നല്‍കുന്നതിന് പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു.  പരമാവധി തുക 2.30 ലക്ഷം രൂപ.  പ്രായം 18നും 55നും ഇടയില്‍. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയിലും നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് 1,20,000 രൂപയിലും കൂടാന്‍ പാടില്ല.  വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷത്തിനകം തിരിച്ചടക്കണം.  വിശദ വിവരത്തിനും അപേക്ഷാ ഫോറത്തിനും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ 0483 2731496, 04931 246644.

 

date