Skip to main content

ശ്രീനാരായണഗുരു സര്‍വകലാശാല ഉദ്ഘാടനം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കൊല്ലം ആസ്ഥാനമായിട്ടുള്ള പ്രഥമ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്ന്(ഒക്‌ടോബര്‍ 2) നടക്കുന്ന ഉദ്ഘാടനം പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും 3.30 ന് നടക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനിലാണ് പങ്കെടുക്കുക. മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സമൂഹത്തിലെ വിവിധതുറകളിലുള്ള വ്യക്തികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ ചടങ്ങില്‍ ഉറപ്പാക്കും.
മറ്റെല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉദ്ഘാടന ചടങ്ങ് തത്സമയം വീക്ഷിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. തട്ടാമല ജംഗ്ഷന്‍, അയത്തില്‍ ബൈപ്പാസ് ജംഗ്ഷന്‍, ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് ബസ്‌ബേ, കടപ്പാക്കട മാര്‍ക്കറ്റ് ജംഗ്ഷന്‍, തൃക്കടവൂര്‍ അഞ്ചാലുംമൂട് ജംഗ്ഷന്‍, കാവനാട് ബൈപ്പാസ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ ബിഗ് സ്‌ക്രീനുകള്‍ വഴി ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാം. മാസ്‌ക്, സാമൂഹിക അകലം നിര്‍ബന്ധമാണ്.
കൂടാതെ ഓണ്‍ലൈനായി ചടങ്ങ് വീക്ഷിക്കാവുന്ന ലിങ്കുകള്‍ - facebook.com/CMOKeralafacebook.com/keralainformationfacebook.com/dckollamfacebook.com/prdkollam.  കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2610/2020)

 

date